Flash News

6/recent/ticker-posts

യുഎസിൽ ഷോപ്പിംഗ് മാളിൽ വെടിവയ്പ്; 3 മരണം

Views


ഇൻഡ്യാന: അമേരിക്കയിലെ ഇൻഡ്യാന ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്. വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്സ് അറിയിച്ചു.

മാളിലെ ഫുഡ് കോർട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. അക്രമി തനിച്ചായിരുന്നെന്നാണ് വിവരം. ഇയാളുടെ പേര് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ലെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

മാളിൽ ആയുധധാരിയായ ഒരാളാണ് അക്രമിയെ വെടിവച്ച് കൊന്നതെന്ന് മേയർ പറഞ്ഞു. ജൂലൈ നാലിന് ചിക്കാഗോയിലുണ്ടായ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



Post a Comment

0 Comments