Flash News

6/recent/ticker-posts

ലൈഫ്‌ ഭവനപദ്ധതി: 46,377 പേർകൂടി പട്ടികയിൽ

Views
തിരുവനന്തപുര: ലൈഫ്‌ ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിൽ 46,377 പേരെക്കൂടി ഉൾപ്പെടുത്തി. ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്കുശേഷമാണ്‌ ഇവരെ ഉൾപ്പെടുത്തിയത്‌. ആകെ 5,60,758 കുടുംബങ്ങളുമായി പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. ഇവ തദ്ദേശ സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. www.life2020.kerala.gov.in  വെബ്സൈറ്റിലും അപ്പീലിന്റെ സ്ഥിതി അറിയാം.

രണ്ടാംഘട്ട അപ്പീൽ എട്ടുവരെ ഓൺലൈനായി  സ്വീകരിക്കും. ആദ്യ കരട്‌ പട്ടികയിൽ 5,14,381 പേരായിരുന്നു. പുതിയ പട്ടികയിൽ 3,63,791 പേർ ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേർ ഭൂ–- ഭവനരഹിതരുമാണ്‌. അപ്പീലിലൂടെ 35,750 ഭൂമിയുള്ള ഭവനരഹിതരും 10,627 ഭൂ–- ഭവനരഹിതരും പട്ടികയിൽ ഇടംനേടി.

രണ്ടാംഘട്ടം അപ്പീലുകൾ കലക്ടർ അധ്യക്ഷരായ കമ്മിറ്റി പരിശോധിക്കും. 20നകം തീർപ്പാക്കി പുതുക്കിയ പട്ടിക 22ന്‌ പ്രസിദ്ധീകരിക്കും. വാർഡ്‌/ ഗ്രാമസഭ, തദ്ദേശ ഭരണസമിതി അംഗീകാരം നൽകിയശേഷം ആഗസ്‌ത്‌ 16ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സമയബന്ധിതമായി അപ്പീൽ തീർപ്പാക്കി പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി എം വി ഗോവിന്ദൻ അഭിനന്ദിച്ചു.


Post a Comment

0 Comments