Flash News

6/recent/ticker-posts

സർക്കാർ ഉത്തരവിറങ്ങി; 56,935 പ്ലസ് വൺ സീറ്റുകൾ വർധിക്കും

Views


തിരുവനന്തപുരം : ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ചുള്ള ഉത്തരവിറങ്ങി.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.

എയ്ഡഡ് സ്കൂളുകള്‍ ആവശ്യെപ്പടുന്നപക്ഷം പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഇൗ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായി.

ഇതുവഴി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലായി പ്ലസ് വണ്‍ പ്രവേശനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണം 3,61,307ല്‍ നിന്ന് 4,18,242 ആയി. ആനുപാതിക സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുകളും വഴി 56,935 സീറ്റുകളാണ് വര്‍ധിച്ചത്.

വര്‍ധിച്ച സീറ്റുകള്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിെന്‍റ ഒന്നാം അലോട്ട്മെന്‍റ് മുതല്‍ ലഭ്യമാകും. 4,18,242 സീറ്റുകളില്‍ 2,87,133 സീറ്റുകളാണ് ഏകജാലക പ്രവേശന രീതിയില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. 37,918 സീറ്റുകള്‍ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് ക്വോട്ടയിലും 31,244 സീറ്റ് കമ്യൂണിറ്റി ക്വാട്ടയിലും 54,542 എണ്ണം അണ്‍ എയ്ഡഡ് സ്കൂളുകളിലുമാണ്.

7405 സീറ്റുകള്‍ സ്പോര്‍ട്സ് േക്വാട്ടയിലാണ്. വര്‍ധന വഴി സര്‍ക്കാര്‍ സ്കൂളുകളിലെ സീറ്റ് 1,74,110 ഉം എയ്ഡഡ് സീറ്റുകള്‍ 1,89,590ഉം ആയി ഉയരും. കഴിഞ്ഞ വര്‍ഷം അനുവദിച്ച 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് േകാമേഴ്സ് ബാച്ചുകളുമാണ് ഇത്തവണയും താല്‍ക്കാലികമായി തുടരുക. മലബാർ ലൈവ്.രണ്ട് സയന്‍സ് ബാച്ചുകളും ഒന്ന് വീതം ഹ്യുമാനിറ്റീസ്, േകാമേഴ്സ് ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്തതും ഇൗ വര്‍ഷവും തുടരും.

ഇതിനുപുറമെ കണ്ണൂര്‍ കെ.എന്‍.എം പരിയാരം സ്മാരക സ്കൂളില്‍ േകാമേഴ്സ് ബാച്ചും ഹ്യുമാനിറ്റീസ് ബാച്ചും ഇൗ വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചിട്ടുണ്ട്. സീറ്റ് വര്‍ധന വരുത്തിയിട്ടും മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയിച്ച കുട്ടികളുടെ എണ്ണവുമായുള്ള അന്തരം ഉയര്‍ന്നുനില്‍ക്കുകയാണ്. ജില്ലയില്‍ ഇൗ വര്‍ഷം 77,691 പേരാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. ആനുപാതിക സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുകളും വഴി ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 53,225ല്‍ നിന്ന് 63,875 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും 13,816 സീറ്റിെന്‍റ കുറവ് നിലനില്‍ക്കുന്നു.

ജി​ല്ല​ക​ളി​ല്‍ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ ആ​കെ ല​ഭ്യ​മാ​യ (അ​ണ്‍ എ​യ്​​ഡ​ഡ്​ ഉ​ള്‍​പ്പെ​ടെ) സീ​റ്റു​ക​ള്‍, മെ​റി​റ്റ്​ സീ​റ്റ്, എ​സ്.​എ​സ്.​എ​ല്‍.​സി വി​ജ​യി​ച്ച​വ​രു​ടെ എ​ണ്ണം എ​ന്നി​വ ക്ര​മ​ത്തി​ല്‍:

തി​രു​വ​ന​ന്ത​പു​രം- 37665, 26074, 34039

കൊ​ല്ലം- 31182, 22074, 30534

പ​ത്ത​നം​തി​ട്ട- 14781, 9815, 10437

ആ​ല​പ്പു​ഴ- 22639, 15695, 21879

കോ​ട്ട​യം- 22208, 13955, 19393

ഇ​ടു​ക്കി- 11867, 7925, 11294

എ​റ​ണാ​കു​ളം- 37889, 24354, 31780

തൃ​ശൂ​ര്‍- 38126, 25884, 35671

പാ​ല​ക്കാ​ട്- 34387, 25698, 38972

മ​ല​പ്പു​റം-​ 63875, 43930, 77691

കോ​ഴി​ക്കോ​ട്-​ 40962, 29206, 43496

വ​യ​നാ​ട്-​ 10796, 8654, 11946

ക​ണ്ണൂ​ര്‍- 34292, 27279, 35167


Post a Comment

0 Comments