Flash News

6/recent/ticker-posts

അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചതിന് 6,310 പേർ പിടിയിൽ

Views
മക്ക: ഹജ്ജ് സുരക്ഷാ സേന ഉയർന്ന കാര്യക്ഷമതയോടുംപ്രൊഫഷണലിസത്തോടും കൂടി ഹജ്ജ്സുരക്ഷാ സംഘടനാപദ്ധതികൾനടപ്പിലാക്കിയതായും മേൽനോട്ടം വഹിച്ചതായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ സമിതി തലവനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസാമി വിശദീകരിച്ചു.

പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 6,310 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 84 വ്യാജ ഹജ്ജ് കാംപെയിനുകൾ നടത്തിയതായും കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയുകയും ചെയ്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുമതിയില്ലാത്ത 72,503 വാഹനങ്ങളെ മടക്കി അയച്ചു. അനുമതിയില്ലാത്ത 125481 ആളുകളെയും മടക്കി അയച്ചതായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ സമിതി തലവനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസാമി വിശദീകരിച്ചു.




Post a Comment

0 Comments