Flash News

6/recent/ticker-posts

ഇന്ന് മുങ്ങി മരണ പ്രതിരോധ ദിനം ; അഞ്ചു വർഷത്തിനിടെ മരിച്ചത് 6710പേർ.

Views

തൃശൂർ: സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ഏറുന്നു. അഞ്ചുവർഷത്തിനിടെ 6710 പേരാണ് മുങ്ങിമരിച്ചത്, അഗ്നിശമന സേനയുടെ കണക്കുപ്രകാരം പ്രതിദിനം മൂന്നുപേർ മുങ്ങിമരിക്കുന്നു. 2021ൽ മാത്രം 1102 പേർ. മുൻ വർഷങ്ങളിൽ ആയിരത്തിൽ താഴെയാണ് കണക്ക്. നീന്താനറിയാത്തയാൾ വെള്ളത്തിൽ മുങ്ങിയാൽ നാല് മിനിറ്റ് മാത്രമേ പിടിച്ചുനിൽക്കാനാകൂ. സംസ്ഥാനത്ത് കടലിൽ മുങ്ങിമരിക്കുന്നവരിൽ 95 ശതമാനവും നീന്തൽ അറിയുന്നവരാണ്. അതിൽത്തന്നെ കൂടുതലും 50 വയസ്സിൽ താഴെയുള്ളവരാണ്. 13 മുതൽ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തിൽപ്പെടുന്നു. കാലാവസ്ഥവ്യതിയാനം ശക്തമായതിനാൽ കടലിന്റെയും കടൽത്തിരമാലകളുടെയും സ്വഭാവം പ്രവചിക്കുക സാധ്യമല്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ അപകടങ്ങൾ ഒഴിവാക്കാനാകൂ എന്നും വിദഗ്ധർ പറയുന്നു. മദ്യപിച്ച് കടലിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. രാത്രിയിൽ കടലിൽ ഇറങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പുഴകളിൽ
കാൽവഴുതി വീണാണ് പലപ്പോഴും
അപകടമുണ്ടാകുന്നത്. 2021ൽ കൂടുതൽ മരണം കൊല്ലം ജില്ലയിലാണ് -153. ഇടുക്കിയിലാണ് കുറവ് -39. മരിച്ച 667 പുരുഷന്മാരും 18 വയസ്സിന് മീതെയുള്ളവരാ ണ്. 130 പേർ ആൺകുട്ടികളും 260 പേർ സ്ത്രീകളും.

മുങ്ങിമരണങ്ങൾക്കെതിരെ ബോധവത്കര ണം നടത്താൻ റോഡ് സുരക്ഷ അതോറിറ്റി പോലെയുള്ള സംവിധാനമോ ഫണ്ടോ ഇല്ലെ ന്നതാണ് യാഥാർഥ്യം. സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കുക എന്നതാണ് മുങ്ങിമരണങ്ങൾ കുറക്കാൻ ആരോഗ്യവിദ ഗ്ധർ നിർദേശിക്കുന്നത്.

2021ലെ കണക്ക്: ആകെ മുങ്ങിമരണങ്ങ ൾ, ആൺ, പെൺ എന്നീ ക്രമത്തിൽ

ആലപ്പുഴ: 75, 43, 32

തിരുവനന്തപുരം: 142, 117, 25 കൊല്ലം: 153, 117, 36 പത്തനംതിട്ട: 50, 42, 8 കോട്ടയം: 51, 43, 8 എറണാകുളം: 107, 81, 26 ഇടുക്കി: 39, 32, 7 പാലക്കാട്: 75, 61, 14 വയനാട്: 25, 22, 3

തൃശൂർ: 116, 70, 46

മലപ്പുറം: 34, 30, 4

കോഴിക്കോട് 80, 52, 28

കണ്ണൂർ: 112, 56, 56 കാസർകോട്: 44, 32, 12


Post a Comment

0 Comments