Flash News

6/recent/ticker-posts

ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാനൊരുങ്ങി കേന്ദ്രം

Views

ചില മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയ്ക്കാനാണ് തീരുമാനം. പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിൽ ഉണ്ടായേക്കും. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ അസുഖങ്ങൾക്കുള്ള മരുന്നുകൾക്കാണ് വില കുറയ്ക്കുക.

മരുന്ന് കമ്പനികളുടെ യോഗം വിളിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. അവശ്യ മരുന്നുകളുടെ വില നിലവാര പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് നീക്കം.

ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിൽ ജി.എസ്.ടി 12 ശതമാനമാണ്. ഇത് കുറച്ചാല്‍ മരുന്നുവിലയില്‍ നല്ല കുറവുണ്ടാകും.

കഴിഞ്ഞ ഏപ്രിലിൽ 40000ൽ അധികം മരുന്നുകൾക്ക് വില കൂട്ടിയിരുന്നു. പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് വില കൂടിയത്. 




Post a Comment

0 Comments