Flash News

6/recent/ticker-posts

ഇന്ത്യക്ക് മൂന്നാം സ്വര്‍ണം:73 കിലോ ഭാരോദ്വഹനത്തിൽ അചിന്ത ഷിവലി റെക്കോര്‍ഡോടെ മെഡല്‍ നേടി.

Views

ഇന്ത്യക്ക് മൂന്നാം സ്വര്‍ണം:73 കിലോ ഭാരോദ്വഹനത്തിൽ അചിന്ത ഷിവലി റെക്കോര്‍ഡോടെ മെഡല്‍ നേടി


ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ വിജയകഥ തുടരുന്നു. പുരുഷന്‍മാരുടെ 73-കിലോ ഭാരദ്വഹനത്തില്‍ അചിന്ത ഷിവലി ഇന്ത്യക്ക് മൂന്നാം സ്വര്‍ണമെഡല്‍ സമ്മാനിച്ചു.
20-കാരനായ അചിന്ത ആകെ 313 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ്‌ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പുരുഷന്‍മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ മിസോറംകാരനായ ജെറമി ലാല്‍റിന്നുങ്ക റെക്കോഡ് തിളക്കത്തില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണിത്.
ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറ് മെഡലായി. ആറും ഭാരോദ്വഹനത്തില്‍നിന്നാണ്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂരുകാരിയായ ബിന്ധ്യാറാണി ദേവി ഞായറാഴ്ച പുലര്‍ച്ചെ വെങ്കലം സ്വന്തമാക്കി. ശനിയാഴ്ച മീരാഭായ് ചാനു സ്വര്‍ണവും സങ്കേത് സര്‍ഗാര്‍ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.


Post a Comment

0 Comments