Flash News

6/recent/ticker-posts

85 വയസുകാരി വീണത് 60 അടി താഴ്ചയുള്ള കിണറ്റിൽ; മോട്ടോറിന്റെ പൈപ്പിൽ പിടിച്ച് തൂങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു

Views
 താനൂർ : അബദ്ധത്തിൽ കിണറ്റിൽ വീണ 85 കാരിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്  രക്ഷപ്പെടുത്തി. താനൂർ മോര്യ കുന്നുംപുറത്ത് ആണ് അമ്പരപ്പിച്ച സംഭവം. പട്ടയത്ത് വീട്ടിൽ കാളി (85) എന്ന വൃദ്ധയാണ് അയൽവാസി കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ വീണത്.

ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആൾ മറയുള്ളതും വെള്ളമുള്ളതുമായ കിണറിലാണ് വീണത്. കിണറിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു തൂങ്ങി നിന്നതാണ് രക്ഷയായത്. ഇവരുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആഴമേറിയ കിണർ ആയതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ റോപ്പിലൂടെ കിണറിൽ ഇറങ്ങി. തുടർന്ന് സേനാം ഗങ്ങൾ ഇറക്കിനൽകിയ നെറ്റിൽ ആളെ പുറത്തെടുത്തു.

കരക്കെത്തിച്ച ഇവരെ ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കുകൾ ഇല്ലാതെ തന്നെ രക്ഷപെട്ട ആശ്വാസത്തിലാണ് കാളിയും വീട്ടുകാരും നാട്ടുകാരുമെല്ലാം.



Post a Comment

0 Comments