Flash News

6/recent/ticker-posts

മലപ്പുറം എടവണ്ണപ്പാറയിൽ വാഹനാപകടം ; 9 വയസ്സുകാരന് ദാരുണാന്ത്യം..മരിച്ചത് നസറുദ്ധീൻ എളമരത്തിന്റെ സഹോദരന്റെ മകൻ.._

Views
എടവണ്ണപ്പാറ : റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മറിഞ്ഞ് 9 വയസുകാരന് ദാരുണാന്ത്യം.

പുതുതായി നിർമ്മിച്ച എടവണ്ണപ്പാറ - എളമരം റോഡിൽ ഉണ്ടായ

വാഹനാപകടത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണൽ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിന്റെ സഹോദരനായ നവാസ് എളമരത്തിന്റെ (ആശി ഹോസ്പിറ്റൽ) മകൻ മുഹമ്മദ് നജാദ് ആണ് മരിച്ചത്.

കാറിൽ ഉണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചിലരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. എടവണ്ണപ്പാറ പാഞ്ചീരി ജലാലിയ അറബിക് കോളേജിന് സമീപം ആണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

അപകടത്തിൽ പെട്ട കാർ പൂർണമായും തകർന്നു. നജാദിന്റെ മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Post a Comment

0 Comments