Flash News

6/recent/ticker-posts

ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി സജി ചെറിയാൻ

Views


മല്ലപ്പള്ളി: ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ അനുയോജ്യമായ ഒരു ഭരണഘടനയാണ് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ‘നൂറിന്‍റെ നിറവിൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിൽ മനോഹരമായ ഒരു ഭരണഘടന എഴുതപ്പെട്ടിട്ടുണ്ടെന്ന് നാമെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന ആണ് എഴുതിയിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ പറഞ്ഞ ഭരണഘടന ഇന്ത്യക്കാർ എഴുതിച്ചേർത്തു. 75 വർഷമായി ഈ രാജ്യത്ത് ഇത് നടപ്പാക്കി വരുന്നു. രാജ്യത്ത് ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഭരണഘടനയാണിതെന്ന് ഞാൻ പറയും.

അതിന്‍റെ ഓരോ മുക്കിലും മൂലയിലും ചില ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായി കൊള്ളയടിക്കാൻ കഴിയുന്ന ഒരു ഭരണഘടനയാണ്. തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. ശമ്പളം ചോദിച്ചാൽ നടു തല്ലിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിലേത്. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാരും ഇവിടെ വളരുന്നത്’.



Post a Comment

0 Comments