Flash News

6/recent/ticker-posts

നാലര വർഷമായി നാട്ടിൽ പോകാത്ത പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Views

റിയാദ്: നാലര വർഷമായി നാട്ടിൽ പോകാത്ത കോട്ടയം സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ഇവിടെയൊരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. 

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാജി ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങിയ അദ്ദേഹം അവിടെ വെച്ചാണ്​ മരിച്ചത്. 17 വർഷമായി ഇതേ കമ്പനിയിലാണ് ഷാജി ജോലി ചെയ്യുന്നത്. അടുത്തിടെ ഒരു വീട് നിർമിച്ചെങ്കിലും പണി പൂർത്തിയായിരുന്നില്ല. എന്നാൽ കുടുംബം അങ്ങോട്ട്  താമസം മാറിയിരുന്നു. വീടിന്റെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലായതു കൊണ്ടാണ് നാലര വർഷമായി നാട്ടിൽ പോകാതിരുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: നജുമുന്നിസ. മക്കൾ: ആദിൽ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു



Post a Comment

0 Comments