Flash News

6/recent/ticker-posts

പ്രവാസികൾക്ക് ആശ്വാസം; റാസൽ ഖൈമയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി

Views

ദുബായ്: നാട്ടിലേക്കുള്ള വിമാന നിരക്ക് ഉയർന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റലിന്റെ അഭിമുഘ്യത്തിൽ ആണ് റാസൽ ഖൈമയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി പുറപ്പെടുന്നത്. കൊവി‍ഡ് കൂടിയ സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെയെത്താൻ ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു സ്വകാര്യ ചാർട്ടേർഡ് വിമാനം ഇഖ്ബാൽ മാർക്കോണിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു.ടിക്കറ്റ് വർധനയിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമാവുകയയാണ് കുറഞ്ഞ നിരക്കിൽ ഇ.സി.എച്ഛ് ഒരുക്കിയ ഈ ചാർട്ടേർഡ് വിമാനം.

 ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇ യിൽ നിന്നും പറക്കുന്ന ചാർട്ടേർഡ് വിമാനവും , ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ചാർട്ടേർഡ് വിമാനമെന്ന പ്രത്യേകതയും ഇ.സി.എച്ഛ് ഒരുക്കുന്ന ചാർട്ടേർഡ് വിമാനങ്ങൾക്കുണ്ടെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു.കൊവിഡിനെ തുടർന്ന് മൂന്ന് വർഷമായി നാട്ടിലേക്ക് തിരിക്കാനാവാത്ത താഴ്ന്ന വരുമാനക്കാരായ പ്രവാസികളെയാണ് ചാർട്ടേർഡ് വിമാനത്തിൽ പരിഗണിച്ച ഭൂരിഭാഗം യാത്രക്കാരും കൂടുതൽ സ്ലോട്ടുകൾ ലഭിക്കുന്ന മുറക്ക് വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഇ.സി.എച്ഛ് ഡിജിറ്റലിന്റെ അഭിമുഘ്യത്തിൽ ചാർട്ടർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .



Post a Comment

0 Comments