Flash News

6/recent/ticker-posts

പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; നാലുപേര്‍ കോട്ടക്കലില്‍ പിടിയിൽ

Views

കോട്ടക്കല്‍: പാലപ്പുറം ചോലപ്പുറത്ത് ഷംസുദ്ദീന്‍ (33), കോട്ടക്കല്‍ കുറ്റിപ്പുറം ചങ്ങരംചോല മുബാറക് (36), എടരിക്കോട് അരീക്കല്‍ കമ്ബളപറമ്ബില്‍ മുഹമ്മദ് മുനീഫ് (32), പുത്തൂര്‍ പെരുങ്കടകാട്ടില്‍ സഹീര്‍ (41) എന്നിവരെയാണ് എസ്.എച്ച്‌.എം കെ.
ഷാജി, സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്നു എസ്.ഐ നിതിന്‍ കുമാറും എസ്.സി.പി.ഒ സെയ്തും.പുത്തൂര്‍ ബൈപാസിലുള്ള ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നാലുപേര്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ എസ്.ഐ ഇവരോട് കാര്യം തിരക്കുകയായിരുന്നു.

ഇതോടെ സംഘം എസ്.ഐക്കുനേരെ തിരിഞ്ഞു.ആക്രമണത്തില്‍ എസ്.ഐയുടെ ഇടത് കൈയുടെ ചെറുവിരലിന് ഗുരുതര പരിക്കേറ്റു.

ഒന്നാം പ്രതി ഷംസുദ്ദീനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ് പ്രതികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments