Flash News

6/recent/ticker-posts

പ്ലസ് വണ്‍ പ്രവേശനത്തിന് എങ്ങനെ അപേക്ഷിക്കാം: പ്രധാന മാറ്റങ്ങള്‍, തീയതികള്‍ എന്നിവ വിശദമായി അറിയാം

Views


സംസ്ഥാനത്തെ :  ഹയര്‍ സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്കൂളുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, കോഴ്സുകള്‍, എന്നിങ്ങനെ പ്രവേശനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ അടങ്ങിയ  പ്രൊസ്പെക്റ്റസ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അപേക്ഷ നല്‍കേണ്ട വിധം, പ്രധാന തിയതികള്‍, പ്രവേശനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം അറിഞ്ഞുവേണം അപേക്ഷ സമര്‍പ്പിക്കാന്‍.

\1\6അപേക്ഷ സമര്‍പ്പണം ഓണ്‍ലൈനില്‍ 

പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ  ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ www.admission.dge.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. 


Post a Comment

0 Comments