Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിനുള്ള വിലക്ക്‌ നീക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Views


തിരുവനന്തപുരം:  കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റ്റി വി ഇബ്രാഹിമിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം വി ഗോവിന്ദനാണ്‌  മറുപടി പറഞ്ഞത്‌.

2020 ആഗസ്റ്റിലുണ്ടായ വിമാന ദുരന്തത്തെ തുടര്‍ന്ന്‌ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ, വലിയ വിമാനമുപയോഗിച്ചുള്ള സര്‍വ്വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനമുണ്ടാകൂ.

ഇതേ ആവശ്യം 13.07.2021- പ്രധാനമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്‌. . റണ്‍വേ വികസനം പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് സാധിക്കും. ഇതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് വിമാനത്താവളം സജ്ജമാകുമെന്നും . അറിയിച്ചു.




Post a Comment

0 Comments