Flash News

6/recent/ticker-posts

സഊദിയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് എത്തിയ ഒരാളിലാണ് മങ്കിപോക്സ് കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Views
റിയാദ്: സഊദിയിൽ മങ്കി പോക്സ് (കുരങ്ങ് പനി) സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് എത്തിയ ഒരാളിലാണ് മങ്കിപോക്സ് കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തലസ്ഥാന നഗരിയായ റിയാദിൽ എത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്.

അംഗീകൃത ആരോഗ്യ നടപടിക്രമങ്ങൾക്കനുസൃതമായി കേസ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും കൂടാതെ, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കോൺടാക്റ്റുകളും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അവരിൽ ആരിലും ഇത് വരെ രോഗലക്ഷണങ്ങൾ കാണിച്ചില്ല.

മങ്കിപോക്സിന്റെ നിരീക്ഷണവും തുടർനടപടികളും മന്ത്രാലയം തുടരുന്നുണ്ട്. രോഗത്തിന്റെ ഏത് വികാസത്തെയും നേരിടാൻ സന്നദ്ധമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.

യാത്രാവേളകളിൽ ഉൾപ്പെടെ എല്ലാവരും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിർദേശങ്ങൾക്കും കുരങ്ങുപനി രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ഔദ്യോഗിക ചാനലുകൾ വഴിയും പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) മുഖേനയോ 937 എന്ന പൊതു നമ്പർ വഴിയോ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.


Post a Comment

0 Comments