Flash News

6/recent/ticker-posts

തൃശൂരില്‍ തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

Views


തൃശൂർ- തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂർ കണ്ടാണശ്ശേരി സ്വദേശി ഷീല (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഷീലക്ക് തെരുവുനായയുടെ കടിയേറ്റത്. അതിന് ശേഷം ഇവർ ചികിത്സലായിരുന്നു. പേവിഷബാധക്കുള്ള കുത്തിവെപ്പ് ത്തിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക സ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് രെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. മരണകാരണം പേവിഷബാധയാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം നടപടിയുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പേവിഷബാധയേറ്റ് മരിച്ചതാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.


Post a Comment

0 Comments