Flash News

6/recent/ticker-posts

കച്ചേരിപ്പടി - പുത്തനങ്ങാടി റൂട്ടിൽ നടുറോഡിൽ 'വാട്ടർ തീം പാർക്ക് ...!'അധികാരികൾ ഈ വെള്ളം കളി കാണാത്തതെന്തേ...?!

Views
വേങ്ങര: കച്ചേരിപ്പടി - പുത്തനങ്ങാടി വഴിയിൽ കാട്ടിൽ പള്ളിക്ക് സമീപം നടുറോഡിൽ 'വാട്ടർ തീം പാർക്ക് ...!' വാഹനങ്ങൾ ഇതു വഴി കുതിച്ച് പായുമ്പോൾ നാല് ഭാഗത്തേക്കും വെള്ളം ചീറിത്തെറിക്കുന്നത് കാണാൻ നല്ല ചന്തം..!
പക്ഷേ... ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്ന് അധികാരികൾക്ക് അറിയാഞ്ഞിട്ടോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചിട്ടോ...?!
ഓരോ മാർച്ച് - 22 നും ജലദിനം കൊണ്ടാടുമ്പോൾ വെള്ളത്തിന്റെ അമൂല്യതയെ കുറിച്ചും ജല സംരക്ഷണത്തെ കുറിച്ചും വാചാലരാകുന്നവർ ഒന്നര മാസത്തോളമായി നടുറോഡിൽ വെള്ളം പാഴായിപ്പോകുന്നതിന് പരിഹാരം സ്വീകരിക്കാത്തതെന്താണ്...?! മാർച്ച് 22 ന് മാത്രം ജലസമ്പത്ത് സംരക്ഷിച്ചാൽ മതിയോ...?!
ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളം മലിനമായി പോകുന്നതിലെ വിശമവും യാത്രക്കാരുടെ ദുരിതവും മനസ്സിലാക്കിക്കൊണ്ടാണ് പോപ്പുലർ ന്യൂസ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്.

 

പി ഡബ്ല്യു ഡി യുടെ അനാസ്ഥയിൽ വേങ്ങര വാട്ടർ അതോറിറ്റി തളരുകയാണ്. വേങ്ങര ജലനിധി പദ്ധതിയിൽ വേങ്ങര പഞ്ചായത്ത് പരിധിയിൽ പി ഡബ്ല്യു ഡി റോഡുകളിൽ പൈപ്പ്‌ലൈൻ റിപ്പയർ ചെയ്യുന്നതിന് പല വഴിക്ക് ശ്രമിച്ചിട്ടും പി ഡബ്ല്യു ഡിയിൽ നിന്നും വേങ്ങര എസ് എൽ ഇ സിക്ക് അനുമതി  ലഭിക്കാത്തത് കാലാകാലങ്ങളിലുള്ള പ്രശ്നമാണ്. ആർ ഒ ഡബ്ല്യു (Right of way) വഴിയാണ്  പി ഡബ്ല്യു ഡിക്ക് വേങ്ങര ജലനിധി അപേക്ഷകൾ അയക്കുന്നത്.

 വേങ്ങര  ജലനിധി കുടിവെള്ള പദ്ധതിയിൽ വേങ്ങര പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  പി ഡബ്ല്യു ഡി റോഡുകളിൽ ജലനിധി പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ 6.75 കോടി രൂപ ഈ പദ്ധതി വഴി  പി ഡബ്ല്യു ഡിയിലേക്ക് ജലനിധി അടവാക്കിയിട്ടുള്ളതാണ്. ഈ തുക അടവാക്കുന്ന സമയത്തുള്ള ഒരു വിധ ബാധ്യതയും  പി ഡബ്ല്യു ഡി ഡിപ്പാർട്ട്മെന്റിനോ ഉദ്യോഗസ്ഥർക്കോ പി ഡബ്ല്യു ഡി മേധാവികൾക്കോ ജലനിധിയുമായി ഇന്നില്ല. ഒരുനിലക്കും പി ഡബ്ല്യു ഡി വേങ്ങര എസ് എൽ ഇ സിയുമായി  സഹകരിക്കുന്നില്ല.
         ഈ തുക അടവാക്കിയ അവസരത്തിൽ പി ഡബ്ല്യു ഡിയുമായുണ്ടാക്കിയ കരാർ വ്യവസ്ഥകളിൽ പൈപ്പ് ലൈൻ റിപ്പയറിംങ് നടത്തുന്ന കാര്യം വ്യക്തമായി പരാമർശിച്ചിട്ടുള്ളതാണ്.
പി ഡബ്ല്യു ഡി ഈ നിലപാട് തുടർന്നാൽ ജലനിധി പദ്ധതി പാതി വഴിയിൽ നശിച്ചു പോകും.

ഇടക്കാലത്ത് പി ഡബ്ല്യു ഡി മഞ്ചേരി ഇ.ഇ ഈ പ്രശ്നത്തിന് ഒരു മാർഗ്ഗം വാക്കാൽ തന്നിരുന്നു. പൈപ്പ് ലൈൻ പൊട്ടുന്ന വിവരം പി ഡബ്ല്യു ഡിയേ അറിയിച്ച് അതിന് നേരെയാക്കാൻ വേണ്ട പണികൾ വേങ്ങര ജലനിധി നേരിട്ട് ചെയ്യുക.
പിന്നീട് പി ഡബ്ല്യു ഡി അറിയിക്കുന്നതനുസരിച്ച് 2 ശതമാനം മാത്രം പണം അടച്ചാൽ മതി എന്നും,
ഇതൊരു നല്ല മാർഗ്ഗമാണെന്ന് കരുതി ഇടക്കാലത്തു വേങ്ങര ജലനിധി ഇത്തരം പണികൾ ചെയ്തു. എന്നാൽ, ഇങ്ങനെ കഴിഞ്ഞ തവണ ചെയ്ത പണിയിൽ പി ഡബ്ല്യു ഡി ജലനിധിക്ക് 155696 രൂപ പിഴ ചുമത്തുകയാണ് ചെയ്തത്. ഇപ്രകാരം മുന്നോട്ട് പോകാൻ വേങ്ങര ജലനിധിക്ക്‌  പ്രയാസമാണ്.
        വേങ്ങരയിലെ പല പി ഡബ്ല്യു ഡി റോഡുകളിലും പൈപ്പ് ലൈനുകൾ ശരിയാക്കാൻ മാസങ്ങൾക്ക് മുന്നേ തന്നെ ആർ ഒ ഡബ്ല്യു വഴി പി ഡബ്ല്യു ഡിയിലേക്ക് ജലനിധി അപേക്ഷ സമർപ്പിച്ചതാണ്.
നാളിതുവരെ ഇതിന് അനുവാദം ലഭിച്ചിട്ടില്ല.
ലക്ഷക്കണക്കിന് രൂപയുടെ കുടിവെള്ളമാണ്. റോഡുകളിൽ നഷ്ടപ്പെട്ടു പോകുന്നത്.

ഇത് തുടർന്നാൽ വാട്ടറ തോറിട്ടിയിലേക്ക് വെള്ളക്കരം അടക്കാനാകാതെ വേങ്ങര ജലനിധി പൂട്ടേണ്ടി വരും. ആകയാൽ പി ഡബ്ല്യു ഡി മേധാവികളും ഭരണാധികാരികളും ഈ പ്രശ്നത്തിന് അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് പോപ്പുലർ ന്യൂസ് വിശ്വസിക്കുന്നു.



Post a Comment

0 Comments