Flash News

6/recent/ticker-posts

യുഎഇയി ൽ വിവിധയിടങ്ങളിൽ ഭൂചലനം

Views അബുദാബി: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങൾ. ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബൈ, ഷാർജ, അജ്മാൻ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

കിഴക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നാണ് യുഎഇയിലും പ്രകമ്പനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നാശനഷ്ടങ്ങൾ ഉള്ളതായി ഇതുവരെ റിപ്പോർട്ടില്ല.

ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ താമസക്കാർ ഭൂചലനം അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവെച്ചിരുന്നു.

എന്നാൽ കടുത്ത നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) പ്രകാരം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റർ (6.21 മൈൽ) ചുറ്റളവിലാണ് ഉണ്ടായത്.


Post a Comment

0 Comments