Flash News

6/recent/ticker-posts

ജിദ്ദ വാഹനാപകടം: ഇഖ്‌റ മോൾ വാശി പിടിച്ചത് മരണത്തിലേക്ക്, മക്കളെ ബന്ധുവാഹനത്തിൽ കയറ്റി വിട്ട മാതാപിതാക്കൾ പിന്നീട് കാണുന്നത് ചിതറിത്തെറിച്ച മക്കളുടെ മയ്യത്തുകൾ

Views
ജിദ്ദ: സഊദിയിലെ ജിദ്ദക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻകുടുംബത്തിലെ അഞ്ചു പേർ മരണപ്പെട്ടത് പ്രവാസികളെ നൊമ്പരപ്പെടുത്തി. പെരുന്നാൾ ആഘോഷങ്ങൾ മാറും മുമ്പ് തന്നെ കൂട്ട മരണ വാർത്ത ഏവരെയും സങ്കടപ്പെടുത്തുന്നതായിരുന്നു.

പെരുന്നാൾആഘോഷംകഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജിദ്ദയിലെ തൂവലിന് സമീപം വാഹനാപകടം നടന്നത്. അപകടത്തിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മൂന്നു വിദ്യാർഥികളും
കുടുംബാംഗങ്ങളുമാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി കുടുംബം എന്നാണ് പ്രാഥമിക വിവരം. എന്നാൽ, ഉത്തർപ്രദേശ് ലക്നൗ സ്വദേശികളാണ് എന്നും പറയപ്പെടുന്നുണ്ട്.ജിദ്ദയിലെ തൂവലിൽനിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ഖുലൈസിൽ വെച്ചാണ് അപകടം
നടന്നത്. 

മരിച്ച വിദ്യാർഥികൾ സഹോദരങ്ങളാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്. മാതാ പിതാക്കൾ വേറെയും മക്കൾ ബന്ധുക്കളുടെ കൂടെ വേറെ വാഹനത്തിലുമായിരുന്നു സഞ്ചരിച്ചിരുന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത വാഹനങ്ങളിലായി കുടുംബാംഗങ്ങൾ ജിദ്ദയിൽനിന്നും തൂവലിൽ പോയി മടങ്ങുമ്പോഴാണ് ഒരു വാഹനം അപകടത്തിൽപ്പെട്ടത്.

മരിക്കുന്നതിന് തൊട്ടുമുൻപ് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഇഖ്റ വാശി പിടിച്ച് കരഞ്ഞാണ് മാതാപിതാക്കളുടെ വാഹനത്തിൽ നിന്ന് അപകടമുണ്ടായ വാഹനത്തിൽ കയറിപറ്റിയത്. ഈ വാശി മരണത്തിലേക്കായിരുന്നു. മാതാപിതാക്കൾ വേറെ ഒരു വാഹനത്തിൽ മുന്നിലായിരുന്നു സഞ്ചിരിച്ചിരുന്നത്. അപകടത്തിൽ പെട്ട ബന്ധുക്കളുടെ വാഹനം പിറകെ ആയിരുന്നു വന്നിരുന്നത്.

ഇനായത്തും തൗഫീഖും കുട്ടികളുടെ പിതൃ സഹോദരനും മാതൃസഹോദരനുമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഖുലൈസിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. നിയാസ് ആശുപത്രിയിൽ വെച്ചും മറ്റുള്ളവർ സംഭവ സ്ഥലത്തുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിയാസിനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ എല്ലാവരും സഞ്ചരിക്കുന്ന ബന്ധുക്കൾ ഓടിക്കുന്ന വാഹനം കാണാതിരിക്കുകയും ഫോൺ ചെയ്തിട്ടും യാതൊരു വിവരവും ലഭിക്കാതെയും ആയപ്പോൾ മാതാപിതാക്കൾ തങ്ങളുടെ വാഹനം തിരിച്ചു വിടുകയായിരുന്നു. പക്ഷെ, ഈ കാഴ്ച തങ്ങളുടെ മക്കൾ മരണപെട്ടു കിടക്കുന്ന ദുരന്ത ഭൂമിയിലേക്ക് ആയിരുന്നു. മൃതദേഹങ്ങൾ ജിദ്ദയിൽ ഇന്ന് തന്നെ മറവ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.


Post a Comment

0 Comments