Flash News

6/recent/ticker-posts

വേങ്ങരയിൽ : എഴുത്തുലോട്ടറി നടത്തിയ നാലുപേർ അറസ്റ്റിൽ

Views
വേങ്ങര: വേങ്ങരയിൽ എഴുത്തുലോട്ടറി നടത്തിയ നാലുപേർ അറസ്റ്റിൽ.ഊരകം കുറ്റാളൂർ പൊട്ടിക്കൽ വീട്ടിൽ രാംരാജ്(60),ഊരകം നെടുമ്പറമ്പ്,കോട്ടുപറമ്പൻ വീട്ടിൽ സിദ്ദീഖ്(31),വേങ്ങര പാക്കടപ്പുറായ കോഴിപ്പറമ്പത്ത് വീട്ടിൽ സുനിഷ്(31),തെന്നല കൊട്ടുപറമ്പ് പറമ്പേരി വീട്ടിൽ ഹരീഷ്(25) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽനിന്ന് 2570 രൂപയും പിടികൂടി.വിവിധ ദിവസങ്ങളിൽ നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി.നമ്പറുകൾ ഒത്തുവന്നാൽ 5000 രൂപ മുതൽ 12000 രൂപ വരെ ലഭിക്കും.ഇത്തരത്തിൽ ലക്ഷങ്ങൾ വരെ സമ്മാനം നേടുന്നവരുണ്ട്.അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യകേന്ദ്രങ്ങളിലുമാണ് വില്പന നടക്കുന്നത്.
ദൈനംദിന ചെലുവകൾക്കെന്നപേരിൽ വീട്ടിൽനിന്ന് വാങ്ങുന്ന തുകപേലും എഴുത്തുലോട്ടറിക്കുവേണ്ടി ചെലവഴിക്കുന്ന വിദ്യാർഥികളുണ്ട്.
രണ്ടാഴ്ചമുൻപ് പോലീസ് നടത്തിയ പരിശോധനയിലും വേങ്ങരയിൽ നിന്ന് മൂന്നക്ക എഴുത്തുലോട്ടറി പിടികൂടിയിരുന്നു.പോപ്പുലർ മുന്ന് ദിവസം മുമ്പ്  വാർത്തയാക്കിയിരുന്നു .

ബഹുമാനപെട്ട മലപ്പുറം ജില്ലാ പോലീസ് മേധാവി നിർദേശ പ്രകാരം
വേങ്ങര സി.ഐ. പി.കെ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ രാധാകൃഷ്ണൻ,ശൈലേഷ് ബാബു,എ.എസ്.ഐ മുജീബ് റഹ്മാൻ,സി.പി.ഒ.മാരായ അനീഷ്,ഷിജിത്,അജിഷ് എന്നിവടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്


Post a Comment

0 Comments