Flash News

6/recent/ticker-posts

ലോകത്തിലെ മികച്ച കാഴ്ചകള്‍ ദുബായില്‍ തന്നെ; അംഗീകാരങ്ങളുമായി യുഎഇ

Views ദുബായ്: ലോകത്തിന് മുന്നില്‍ വീണ്ടും മികച്ച അംഗീകാരവുമായി യുഎഇ. ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ് അഡൈ്വസര്‍ റേറ്റിങ്ങില്‍ രാജ്യത്തെ നിരവധി ടൂറിസ്റ്റ് ഇടങ്ങള്‍ ഉള്‍പ്പെട്ടു. ലോകത്തെ മികച്ച പത്ത് വ്യൂപോയന്റുകളുടെ പട്ടികയില്‍ ബുര്‍ജ് ഖലീഫ നാലാം സ്ഥാനത്താണ്. ന്യൂയോര്‍ക് സിറ്റിയിലെ ടോപ് ഓഫ് ദി റോക്ക്, ലണ്ടനിലെ ലണ്ടന്‍ ഐ, പാരിസിലെ ഈഫല്‍ ടവര്‍ എന്നിവയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്ത്. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ് അഡൈ്വസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

അതേസമയം മിഡിലീസ്റ്റിലെ മികച്ച 10 കാഴ്ചകള്‍ ട്രിപ് അഡൈ്വസര്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ അഞ്ചും ദുബായില്‍ തന്നെയാണ്. മിഡിലീസ്റ്റിലെ മികച്ച 10 വ്യൂപോയന്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനത്തും ദുബായ് ആണ് എത്തിയിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ദുബായ് ഫൗണ്ടെയ്ന്‍, ബുര്‍ജുല്‍ അറബ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്ത്. ദുബായ് ഫ്രെയിം ആറാമതും ദുബായ് ക്രീക്ക് എട്ടാമതുമെത്തി. അബുദാബി ഇത്തിഹാദ് ടവേഴ്‌സിലെ ഒബ്‌സര്‍വേഷന്‍ ഡെസ്‌ക് അറ്റ് 300 ഏഴാമതും അല്‍ഐനിലെ ജബല്‍ ഹഫീദ് ഒമ്പതാമതും അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് പത്താമതുമാണ്. ദോഹയിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, ദോഹ കോര്‍ണിഷ് എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.


Post a Comment

0 Comments