Flash News

6/recent/ticker-posts

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖയും നടന്‍ ദിലീപുമായുള്ള വാട്‌സ്ആപ്പ് ചാറ്റ്

Views

ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ നടന്‍ ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ്  . ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ചാറ്റ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തുക്കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്. വിഷയം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല.

📌ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് ഇങ്ങനെ:

ദിലീപ് : mam.. gdftn. hope you are fine.. am dilieep..actor
cald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു.
it was nice talking to you.
ദിലീപ്: ok… sure mam…
samsarikyan pattiyappo enikyum valya santhoshayi mam. god bless

ശ്രീലേഖ: ഇതെന്റെ youtube ചാനല്‍ ആണ്. സമയം കിട്ടുമ്പോള്‍
 കണ്ട് നോക്കൂ
please share subscribe too. ഞാന്‍ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്: okk mam..
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കേസിലെ പ്രതിയെ ന്യായീകരിച്ചുകൊണ്ട് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വീഡിയോ പുറത്തുവിട്ടത്


Post a Comment

0 Comments