Flash News

6/recent/ticker-posts

പേപ്പട്ടിയുടെ വിളയാട്ടം: പറപ്പൂർ പഞ്ചായത്ത് ഭീതിയുടെ മുൾമുനയിൽ ..!

Views
ഇരിങ്ങല്ലൂർ: മണിക്കൂറുകളായി നാടിനെ മുഴുവൻ വിറപ്പിച്ച് പേപ്പട്ടിയുടെ വിളയാട്ടം തുടരുന്നു.ചാലിൽ കുണ്ടിലും ഇരിങ്ങല്ലൂർ അമ്പലമാടും പേപ്പട്ടിയുടെ കടിയേറ്റ് രണ്ടു കുട്ടികൾക്ക് പരിക്ക്. ഇതുവരെ അഞ്ചു പേർക്ക് കടിയേറ്റെന്നാണ് പോപ്പുലർ ന്യൂസിന് വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരം മുതലാണ് നായ ജനങ്ങളെ ഭീതിയിലാഴ്ത്തി ഓട്ടം തുടങ്ങിയത്. കുട്ടികളെ  കടിച്ച നായ മജ്‌മഅ് ഭാഗത്ത് നിന്നും ഇരിങ്ങല്ലൂർ ഇടിയറ കുടുംബാരോഗ്യ കേന്ദ്ര പരിസരത്തെത്തുയും ശേഷം കുഴിപ്പുറം ഭാഗത്ത് ഒരാളെ കടിച്ച് പറപ്പൂർ  ഭാഗത്തേക്ക് ഓടിയതായാണ് അറിയാൻ കഴിഞ്ഞത്.  




കറുപ്പ് നിറത്തിലുള്ള നായയാണ് അഞ്ച് പേരേയും കടിച്ചത്. കടിയേറ്റ വരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനോട് കൂടെയുള്ള മറ്റൊരു ചുവന്ന നായയും പരാക്രമം കാണിക്കുന്നുണ്ട്. ഇത് ഊരകം മമ്പീതി ഭാഗത്തേക്കാണ് ഓടിയത്. രാവിലെ സ്കൂളിലേക്കയക്കുന്ന കുട്ടികളെയും വീടിന് പുറത്തിറങ്ങി
കളിക്കുന്ന കുട്ടികളെയും രക്ഷിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുകയും ജനങ്ങൾ ജാഗ്രത പുലർത്തുകയും വേണം.


Post a Comment

0 Comments