Flash News

6/recent/ticker-posts

തിരൂർ മത്സ്യ മാർക്കറ്റ് പകർച്ചവ്യാധി സൗജന്യ വിൽപ്പന കേന്ദ്രം

Views
തിരൂർ : രോഗഭീതി പരത്തിക്കൊണ്ട് തിരൂർ മത്സ്യമാർക്കറ്റ് മുന്നേറുന്നു. തിരൂർ മത്സ്യമാർക്കറ്റ് പരിസരത്ത് നൂറുകണക്കിന് എലികളും റോഡരികിൽ കൂട്ടിയിട്ട ഭക്ഷണാവശിഷ്‌ടങ്ങളും  മാർക്കറ്റിനടുത്തുള്ള അഴുക്കുചാലുകളിൽ മലിനജലം കെട്ടിക്കിടക്കുന്നതും കണ്ടാൽ ഒറ്റനോട്ടത്തിൽ പകർച്ചവ്യാധി സൗജന്യ വിപണ കേന്ദ്രമാണ് ഈ മത്സ്യ മാർക്കെറ്റെന്ന് ഉറപ്പിക്കാം. തിരൂരിൽ മത്സ്യ മൊത്തക്കച്ചവട മാർക്കറ്റും ചില്ലറവിൽപ്പന മാർക്കറ്റും ഇറച്ചിമാർക്കറ്റും ഒരേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഇതിനനുസരിച്ച് സൗകര്യമില്ല.ഈ മാർക്കറ്റുകളിലെ മലിനജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കുന്നതിനാൽ ഇവിടെ കൊതുക് ശല്യം ഏറെയാണ്.  മത്സ്യമാർക്കറ്റ്‌ മറ്റൊരിടത്തേക്കു മാറ്റണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുവെങ്കിലും നടപടിയുമുണ്ടായിട്ടില്ല.മാർക്കറ്റിൽ മീൻ വാങ്ങാനെത്തുന്നവർ കെട്ടിക്കിടക്കുന്ന മലിനജലം ചവിട്ടിവേണം മാർക്കറ്റിലെത്താൻ.
മാലിന്യ കൂമ്പാരങ്ങൾ ശുചീകരിക്കാതെ കൂടിക്കിടക്കുന്നതിനാൽ അവ ആശ്രയിച്ച്‌ ജീവിക്കുന്ന എലികളുടെ എണ്ണം അധികരിക്കുകയാണ്. 
   ഒരു നാട് മുഴുവൻ മാരക രോഗങ്ങളെ കൊണ്ട് തളച്ചിടുന്നതിന് മുമ്പ് പോപ്പുലർ ന്യൂസ് നൽകുന്ന ഈ വാർത്തയിലൂടെ അധികാരികൾ കണ്ണ് തുറന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


Post a Comment

0 Comments