Flash News

6/recent/ticker-posts

മലപ്പുറം ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർഥി കുളിക്കാനിറങ്ങവെ പുഴയിൽ മുങ്ങി മരിച്ചു.

Views മലപ്പുറം : ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർഥി കുളിക്കാനിറങ്ങവെ പുഴയിൽ മുങ്ങി മരിച്ചു. നിലമ്പൂർ ചന്തക്കുന്നിലെ തറയിൽ ഇസ്മായിൽ റഷീദ് ദമ്പതികളുടെ മകൻ മുഹമ്മദ് സിയാൻ (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി കസ്തൂരിപ്പാ കടവിൽ മുങ്ങി മരിച്ചത്. സ്കൂൾ അവധിയായതിനെ തുടർന്ന് മലപ്പുറത്തെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു. ഒഴുക്കിൽപെട്ടതിനെ തുടർന്ന് നാട്ടുകാർ മുങ്ങിയെടുത്ത് മലപ്പുറത്തും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലമ്പൂർ ഗവ.മാനവേദൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.


Post a Comment

0 Comments