Flash News

6/recent/ticker-posts

പി ഡബ്ല്യു ഡി അനാസ്ഥ : പാക്കടപ്പുറായ കുഴച്ചെന പ്രദേശത്തുകാർക്ക് വെള്ളം നിഷേധിക്കപ്പെട്ടു.

Views

വേങ്ങര : വേങ്ങര പാക്കടപ്പുറായ കുഴിച്ചെന പ്രദേശത്ത് നിരവധി കുടുംബങ്ങളുടെ നിത്യ ആശ്രയമായിരുന്ന പൈപ്പ് ലൈൻ വെള്ളം ഒരു മാസക്കാലമായി മുടങ്ങിയിരിക്കുകയാണ്. ജനങ്ങൾ വാട്ടർ അതോറിറ്റിയെ സമീപിച്ചിരുന്നെങ്കിലും അവർക്ക് പി ഡബ്ല്യു ഡി യുടെ അനുമതി ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് പി ഡബ്ല്യു ഡി അധികാരികളെ സമീപിച്ച് പരാതി നൽകിയെങ്കിലും പി ഡബ്ല്യു ഡി അധികാരി കനിഞ്ഞില്ലെന്നാണ് പ്രദേശവാസികളിലൊരാൾ പോപ്പുലർ ന്യൂസിനെ അറിയിച്ചത്.

നിരവധി കുടുംബങ്ങളുടെ ആശ്രയമായ വെള്ളം നിലച്ചതോടെ ജനം ഏറെ ദുരിതത്തിലാണ്. ജന ദുരിതം മനസിലാക്കിക്കൊണ്ട് അധികാരികൾ വേണ്ട നടപടി കൈകൊള്ളണമെന്നും വെള്ളം പുന:സ്ഥാപിക്കാൻ കനിവുണ്ടാകണമെന്നും പോപ്പുലർ ന്യൂസ് അപേക്ഷിക്കുകയാണ്. അധികാരികൾ മൗനം തുടരുകയാണെങ്കിൽ ജനം നിയമ നടപടികൾ തേടേണ്ടിവരുമെന്നും അറിയിച്ചു.


Post a Comment

0 Comments