Flash News

6/recent/ticker-posts

ഗോതാബയ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് കടന്നു; ഇന്ന് രാജി ഉണ്ടാകും

Views കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലദ്വീപിലേക്ക് കടന്നതായി റിപ്പോർട്ട്. സൈനിക വിമാനത്തിലാണ് ഗോതാബയ കടന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേരുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഗോതാബയ രാജ്യംവിട്ടതെന്നാണ് റിപ്പോർട്ട്. ഗോതാബയയുടെ രാജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

മാലദ്വീപിൽ എത്തിയ രാജപക്സെ പോലീസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാലദ്വീപ് അധികൃതർ വെളിപ്പെടുത്തി.

ചൊവ്വാഴ്ച ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തിൽ ഉദ്യേഗസ്ഥർ തടഞ്ഞുവെച്ചിരുന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വി.ഐ.പി. ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇമിഗ്രേഷൻ ജീവനക്കാർ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണക്കാരുടെ ക്യൂ ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായതുമില്ല. ഇത്തരത്തിൽ യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളിൽ കയറികൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങൾ വിമാനത്താവള ജീവനക്കാർ തടഞ്ഞുവെന്ന് ശ്രീലങ്കൻ അധികൃതർ പറഞ്ഞു.

ശ്രീലങ്കയിലെ മറ്റൊരു വിമാനത്താവളമായ മാൾട്ടയിൽനിന്ന് വിമാനം കയറാനും നേരത്തെ ഗോതാബയ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ശ്രീലങ്കൻ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്താൻ നോക്കിയെങ്കിലും ഇന്ത്യൻ അധികൃതർ ഇതിന് അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ട്. യു.എസ്. സന്ദർശക വിസ നൽകാനും യു.എസ്. എംബസി വിസമ്മതിച്ചുവെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



Post a Comment

0 Comments