Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

Views
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ
മലപ്പുറം സ്വദേശിക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലെ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്.
13ാം തിയതി പനി തുടങ്ങി. 15ന് ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.


Post a Comment

0 Comments