Flash News

6/recent/ticker-posts

വെള്ളക്കെട്ടിൽ കുടുങ്ങി നാട്ടുകാർ; അരയിങ്ങൽ പാടം ട്രൈനേജ് പദ്ധതി പാതി വഴിയിൽ.

Views

വേങ്ങര : മുതലമാട് കൂരിയാട്  റോഡിൽ  കാളികാവ്  അരയിങ്ങൽ പാടം  ട്രൈനേജ്  പദ്ധതി  ആദ്യ ഘട്ടം 2019 ൽ ആരംഭിച്ചു. 250ഓളം മീറ്റർ ദൂരത്തിൽ  പണി  പൂർത്തിയാക്കി.ബാക്കി  വന്ന  പണി 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കാൽ ഭാഗം എത്തിയെങ്കിലും സ്വകാര്യ വ്യക്തി സ്ഥലം  വിട്ടുകൊടുക്കാത്തതിനാൽ പണി പൂർത്തിയാക്കാനാവാത്തതാണ് വെള്ളകെട്ടിനു കാരണമായത്. തിമിർത്തു പെയ്യുന്ന മഴ കൂടി വന്നപ്പോൾ  നാട്ടുകാരുടെ പ്രയാസം ഇരട്ടിയായി.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌  2 ഘട്ടങ്ങളിലായി  20ലക്ഷം  രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. അരയിങ്ങൾ തോട് മുതൽ   കൈതപ്പു വഴി  വലിയോറ പാടത്തേക്ക് ഉറവ് വെള്ളം തിരിച്ചു വിട്ട്  പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏകദേശം  4 വർഷമായി ഇതിന്റ  പണി തുടങ്ങിയിട്ട് ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ആളുകൾ ഇതിനെ പറ്റി  ഒന്നും പറയുന്നില്ലെന്നും പ്രദേശവാസികൾ  പോപ്പുലർ  ന്യൂസിനോട് പറഞ്ഞു.അടിയന്തിരമായി  ഈ പ്രശ്നത്തിൽ ഇടപെട്ട്  ഈ വെള്ളക്കെട്ട് അവിടെനിന്നും  നീക്കം  ചെയ്യണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.


കാലവർഷം  ശക്തി പ്രാപിച്ചതോടെ പറമ്പിലും മറ്റും  വെള്ളം കെട്ടിനിൽ കുന്നതിനാൽ ഗുരുതര  ആരോഗ്യ പ്രശ്നങ്ങൾക്കിടയാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

എത്രയും പെട്ടെന്ന് പദ്ധതി പൂർത്തികരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം കെട്ടി നിൽക്കുന്നത് കാരണം പ്രദേശത്തെ  കൃഷിയിടങ്ങളിൽ വൻ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. വേങ്ങര  പഞ്ചായത്തും ബ്ലോക്ക്‌ പഞ്ചയാത്തും ഇടപെട്ട് താത്കാലികമായെങ്കിലും  വെള്ളക്കെട്ട് നീക്കം  ചെയ്യാൻ  നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സുൽഫിക്കർ അലി വലിയോറ മുതലമാട് പോപ്പുലർ ന്യൂസിന് വിവരങ്ങൾ നൽകിയത് നൽകിയത്


Post a Comment

0 Comments