Flash News

6/recent/ticker-posts

സൂക്ഷിക്കുക; വളർത്തുനായ്ക്കളിൽ പാർവോ വൈറസ് പടരുന്നു

Views


കോട്ടയം: വളർത്തുനായ്ക്കളിൽ പാർവോ വൈറൽ ബാധ വ്യാപകമാവുന്നു. ദിനംപ്രതി നിരവധി നായ്ക്കൾക്കാണ് കനൈന്‍ പാര്‍വോ വൈറസ് മൂലം ജീവൻ നഷ്ടപ്പെടുന്നത്. ചെറിയ പ്രായത്തിലുള്ള നായ്ക്കുട്ടികളാണ് ചാകുന്നവയിൽ അധികവും.

രോഗം ബാധിച്ച ആദ്യഘട്ടത്തിൽതന്നെ ചികിത്സ തേടാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. പ്രായം കുറഞ്ഞ നായ്ക്കളിൽ രോഗം ഗുരുതരമാകും. ആറുമാസത്തിൽ താഴെയുള്ള നായ്ക്കളിൽ വൈറസ് പെട്ടെന്ന് ഹൃദയത്തെ ബാധിക്കുന്നതിനാൽ മരണസാധ്യത കൂടുതലാണ്.

സാധാരണ വേനൽമഴ തുടങ്ങുന്നതോടൊപ്പം എല്ലാ വർഷവും ഈ രോഗം പടരാറുണ്ട്. എന്നാൽ ഇത്തവണ രോഗവ്യാപനം കൂടുതലാണ്. മഴക്കാലം കഴിയുന്നതുവരെ വൈറസിന്‍റെ ഭീഷണി നിലനിൽക്കും. പനിയോടെയാണ് തുടക്കം. ഛർദി, വയറിളക്കം, രക്തം കലർന്ന വിസർജ്യം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. രോഗം ബാധിച്ചെത്തുന്ന നായ്ക്കൾക്ക്, നിർജലീകരണം തടയാൻ ഫ്ലൂയിഡ് നൽകുകയാണ് ചെയ്യുന്നത്. ഛർദിയുടെ കാഠിന്യമനുസരിച്ചായിരിക്കും ഫ്ലൂയിഡിന്‍റെ അളവ്. ഇതോടൊപ്പം ആന്‍റിബയോട്ടിക് മരുന്നുകൾ കുത്തിവെക്കും. രോഗം തിരിച്ചറിയാതെ പോകുന്നതും അപകടകരമാണ്.

നായ്ക്കളിൽനിന്ന് നായ്ക്കളിലേക്ക് മാത്രമേ ഈ വൈറസ് പകരൂ എന്നതിനാൽ മനുഷ്യർക്ക് രോഗം വരുമെന്ന ഭയം വേണ്ട. 




Post a Comment

0 Comments