Flash News

6/recent/ticker-posts

ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു'; ഇപിക്ക് ഇന്‍ഡി‌​ഗോ‌യുടെ പരോക്ഷ മറുപടി

Views
ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു'; ഇപിക്ക് ഇന്‍ഡി‌​ഗോ‌യുടെ പരോക്ഷ മറുപടി.

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും (EP Jayarajan) ഇന്‍ഡി​ഗോയും (Indigo) തമ്മിലുള്ള വിവാ​ദത്തില്‍ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇന്‍ഡി​ഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇന്‍ഡി​ഗോ മറുപടി നല്‍കിയത്. വിവാ​ദത്തിന് പിന്നാലെ താനിനി ഇന്‍ഡി​ഗോയുടെ വിമാനത്തില്‍ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. 'ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു.' എന്നാണ് ഇന്‍ഡി​ഗോ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എന്നതും ശ്രദ്ധേയം.

ഇനി ഒരിക്കലും താനോ കുടുംബമോ ഇന്‍ഡിഗോ വിമാനങ്ങളില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇന്‍ഡി​ഗോ മോശം കമ്ബനി‌യാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ ഇന്‍ഡിഗോയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ കമന്റ് പൂരവും അരങ്ങേറി. നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്.

ഇന്‍ഡി​ഗോ വിമാനത്തില്‍ ക‌യറില്ലെന്ന് ജയരാജന്‍ പറഞ്ഞെങ്കിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ കമ്ബനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ കത്തയച്ചു. കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും നടപടി തിരുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഡയറക്‌ട് തിരുവനന്തപുരം സര്‍വീസ് നടത്തുന്ന ഏക കമ്ബനിയാണ് ഇന്‍ഡി​ഗോ.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഇടപെട്ട ഇ.പി.ജയരാജനെ വിലക്കിയ നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് എ.എം.ആരിഫ് എംപി നിവേദനം നല്‍കി. മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നല്‍കിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടി അപലപനീയമാണ്. കഴിഞ്ഞ മാസം 13ന് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുന്‍ മന്ത്രിയും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Post a Comment

0 Comments