Flash News

6/recent/ticker-posts

ഉദയ്പൂർ കൊലപാതകം; പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്; ചിത്രം പുറത്ത്

Views
ന്യൂഡൽഹി: പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനിൽ തയ്യൽകടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട് പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലിൽ ചേരാൻ ശ്രമിച്ചിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും രാജസ്ഥാൻ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവർത്തിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പ്രതികളിലൊരാളായ റിയാസ് അത്താരി വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച അംഗം ഇർഷാദ് ചെയിൻ വാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിടുന്നു. പത്ത് വർഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിൻ വാല. ഉദയ്പൂരിലെ ബിജെപി പരിപാടികൾക്ക് റിയാസ് അത്താരി പങ്കെടുക്കാറുണ്ടെന്നും ചെയിൻ വാല സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

'ചിത്രത്തിൽ ഉള്ളത് ഞാൻ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാൻ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. ബിജെപി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റ് ചിലർകൂടി എത്താറുണ്ട്. ബിജെപി നേതാവായ ഗുലാബ് ചന്ദ് കഠാരിയയുടെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റിയാസ് പലപ്പോഴും ആ പരിപാടികളിൽ ക്ഷണിക്കാതെ വരുമായിരുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ബിജെപിയെ ശക്തമായി എതിർക്കുമായിരുന്നു. ഇർഷാദ് ചെയിൻവാല പറഞ്ഞു.

ബിജെപി പ്രവർത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇർഷാദ് ചെയിൻ വാല പറഞ്ഞ മുഹമ്മദ് താഹിർ മുഖേനയാണ് റിയാസ് അത്താരി പാർട്ടി പരിപാടികൾക്ക് എത്തിയിരുന്നത്. റിയാസുമായി താഹിറിന് അടുത്തബന്ധമുണ്ടായിരുന്നുവെന്നും ചെയിൻ വാല പറഞ്ഞു. അതേസമയം വാർത്താ സംഘം താഹിറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.



Post a Comment

0 Comments