Flash News

6/recent/ticker-posts

ആ വിളക്കണഞ്ഞു..! വേങ്ങര ഹനീഫ അശരണർക്ക് മറക്കാനാകാത്ത തെളിച്ചം

Views

എപ്പോഴും മറ്റുളളവരുടെ പ്രയാസങ്ങൾ അണക്കാനായി ജീവിച്ച ആ മഹാ മനീഷി ഇനി ഓർമ്മകളിൽ ..!

പ്രമുഖ കെ.എം.സി.സി.നേതാവ് എൻ.പി.ഹനീഫ ഇന്നലെ (2022 ജൂലായ് 20 - ബുധൻ) വൈകുന്നേരം റിയാദിലെ ശുമൈസിഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വേങ്ങര സ്വദേശിയായ ഹനീഫ സമസ്ത ഇസ്ലമിക് സെന്ററിലും ജിദ്ദയിലും ദമാമിലും, റിയാദിലും കെ.എം.സി.സി സംഘട രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. 

ജിദ്ദയിൽ അൽ റൗദ ഏരിയകെ.എം.സി.സി.ക്കും ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി.ക്കും നേതൃത്വം നൽകിയ ഹനീഫ താൻ ജോലി ആവശ്യാർത്ഥം ചെന്ന എല്ലാ ഇടങ്ങളിലും തൻ്റെ സംഘടനയുടെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു. ദമാമിലും റിയാദിലും ഹനീഫ കെ.എം.സി.സി സംഘടന ഇടങ്ങളിൽ ആത്മാർത്ഥമായ സേവന സമർപ്പണം കൊണ്ട് തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ജീവ കാരുണ്യ സേവന മേഖലകളിൽ ഈ മികച്ച സംഘാടകൻ്റെ
സംഭാവന കെ.എം.സി.സി.ക്ക് വിസ്മരിക്കാനാവില്ല. നാട്ടിലും മറുനാട്ടിലും
ഹരിത പ്രസ്ഥാനത്തിൻ്റെ അഭിമാനക്കൊടി
ഉയർത്തി പിടിച്ച പ്രിയ സഹ പ്രവർത്തകൻ്റെ
ഓർമ്മകൾക്ക് മുമ്പിൽ ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ആദരങ്ങൾ അർപ്പിച്ച്  കൊണ്ടും അദ്ദേ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അവർ 
ജിദ്ദ കെ.എം.സി.സി.യുടെ അനുശോചനം
രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
ഭാര്യ: സുബൈദ. മക്കള്‍: ശബീല്‍, സിബില. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.


Post a Comment

0 Comments