Flash News

6/recent/ticker-posts

മലപ്പുറം നഗര സഭയുടെ രണ്ട് സ്വപ്‌ന പദ്ധതികൾ വനിത ജിംനേഷ്യവും ഷെല്‍ട്ടര്‍ ഹോമും ഇന്ന് ഉദ്ഘാടനം ചെയ്യും

Views
 മലപ്പുറം നഗരസഭയുടെ രണ്ട് സ്വപ്നപദ്ധതികള്‍ ഇന്ന് രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. മലപ്പുറം ബസ് സ്റ്റാന്റിന് മുകളില്‍ വനിതകള്‍ക്ക് മാത്രമായി ഒരുക്കിയ വനിത ജിംനേഷ്യം കം ഫിറ്റ്‌നസ് സെന്ററിന്റെയും നഗരസഭ ഷെല്‍ട്ടര്‍ ഹോം കം മുനിസിപ്പല്‍ ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനമാണ്  നടക്കുക.

അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ജിംനേഷ്യത്തില്‍ നഗരസഭാ പ്രദേശത്തെ മുഴുവന്‍ ബി.പി.എല്‍ കുടുംബങ്ങളിലെയും അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ സേവനം ലഭിക്കും. കൂടാതെ സ്‌കൂള്‍, കോളജ് തലങ്ങളില്‍ നിന്നും ജില്ലാ, സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്ത്രീ ശാക്തീകരണ രംഗത്ത് നഗരസഭയുടെ വേറിട്ട പദ്ധതിയായാണ് ജിംനേഷ്യം പ്രവര്‍ത്തനമാരംഭിക്കുന്നത്. നഗരസഭ ഓഫീസിനോടനുബന്ധിച്ച് നിര്‍മിച്ച ഷെല്‍ട്ടര്‍ ഹോം കം മുനിസിപ്പല്‍ ഗസ്റ്റ് ഹൗസും ഇന്ന് ഉദ്ഘാടനം ചെയ്യും.



Post a Comment

0 Comments