Flash News

6/recent/ticker-posts

മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെമെഡൽ വേട്ട

Views


മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ
മെഡൽ വേട്ട



|കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ഭാരോദ്വഹനത്തിൽ നടത്തിയത് മെഡൽ വേട്ട. 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ മിരഭായ് ചാനു സ്വർണം നേടിയത് ഇന്ത്യയ്ക്ക് അഭിമാനമായി.


ഭാരോദ്വഹനത്തിൽ ഒരു സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ നാല് മെഡൽ നേടി. 201 കിലോ ഉയർത്തി ഗെയിംസ് റെക്കോഡോടെയാണ് ചാനു കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്. 59 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാര്‍ഗാർ വെള്ളി നേടി. 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. ബിന്ധ്യാ റാണിയാണ് നാലാം മെഡൽ ഇന്ത്യക്കായി നേടിയത്. 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തി. ക്ളീൻ ആന്റ് ജെർക്കിൽ 116 കിലോ ഉയർത്തി ഗെയിംസ് റെക്കോഡിട്ടു.

മണിപ്പൂരിൽ നിന്നുള്ള മിരാഭായ് ചാനു സുവർണ പ്രതീക്ഷയോടെയാണ് മൽസരിക്കാൻ ഇറങ്ങിയത്. രാജ്യത്തിന്‍റെ പ്രതീക്ഷ കാത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞു. റിയോ 2020 ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ആണ്


Post a Comment

0 Comments