Flash News

6/recent/ticker-posts

തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി

Views
മലപ്പുറം:  തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ പാർപ്പിച്ചു തുടങ്ങി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 50 തടവുകാരാണ് ആദ്യഘട്ടത്തിൽ തവനൂരിൽ എത്തിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.ഘട്ടം ഘട്ടമായാണ് കൂടുതൽ തടവുകാരെ ഇങ്ങോട്ടെത്തിക്കുക. ജൂൺ 12 നാണ് തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് ക്ഷൻ ഹോം മുഖ്യമന്ത്രി തുറന്നു നൽകിയത്.

വാരക് സെല്ലുകൾ, 24 സെല്ലുകൾ, ട്രാൻസ്ജെൻഡേഴ്സിനായി രണ്ടു സെല്ലുകൾ, 84 ടോയ്ലറ്റുകൾ, ഷവർ സൗകര്യത്തോടെയുള്ള 84 ബാത്ത്റൂമുകൾ,അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽശാലകൾക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിർമാണം പൂർത്തിയാക്കിയത്.


Post a Comment

0 Comments