Flash News

6/recent/ticker-posts

കിളിവീട് സന്ദർശിക്കാനെത്തിയ എ എം യൂ പി സ്കൂൾ വലിയോറ ഈസ്റ്റിലെ വിദ്യാർത്ഥികളെ മിഠായി നൽകി സ്വീകരിച്ചു.

Views
വേങ്ങര : വലിയോറ ഈസ്റ്റ് എ. എം. യു. പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾ കിളി വീട് സന്ദർശിച്ചു. മലയാള പാഠഭാഗത്തെ കുട്ടികളും,പക്ഷികളും എന്ന ഭാഗവുമായി ബന്ധപ്പെട്ടായിരുന്നു പഠന യാത്ര. പാഠ ഭാഗത്ത് കേട്ടറിഞ്ഞ കാര്യങ്ങൾ കണ്ടു മനസ്സിലാക്കാൻ സാധിച്ചത് കുട്ടികളിൽ കൗതുകമുളവാക്കി.വലിയോറ സ്വദേശി അഞ്ചുകണ്ടൻ യൂസഫലിയുടെ വീട്ടിലാണ് കിളിവീട് ഒരുക്കിയിരിക്കുന്നത്. വിവിധങ്ങളായ നൂറിൽപരംപക്ഷികളെയാണ് കുട്ടികൾക്ക് കാണാൻ സാധിച്ചത്. ഏ. കെ. അലവി, യൂസഫലി, ഇബ്രാഹിം അടക്കാപ്പുര, എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ഏ. കെ. ഷമീർ, അലി അക്ബർ,ഹിസാന തുടങ്ങിയവർ കുട്ടികളെ അനുഗമിച്ചു.


Post a Comment

0 Comments