Flash News

6/recent/ticker-posts

വെന്നിയൂർ പെരുമ്പുഴയിൽ കാണാതായ പുതുപ്പറമ്പ് സ്വദേശി ക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

Views

വെന്നിയൂർ : പെരുമ്പുഴയിൽ  ഒഴുക്കിൽപെട്ട് കാണാതായ പുതുപ്പറമ്പ്   താഴത്തങ്ങാടി   സ്വദേശി മുഹമ്മദലി പയ്യനാടി(44) ന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. പുഴയുടെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം  സൃഷ്ടിക്കുന്നതായി  രക്ഷാപ്രവർത്തകരിൽ നിന്നും ഫൈസൽ താണിക്കൽ വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു. ഫയർ ഫോഴ്സും മറ്റു മുങ്ങൽ വിദഗ്ദരും സന്നദ്ധ സംഘടനകളും തിരച്ചിൽ നടത്തുന്നുണ്ട്.
തോടിൽ പുഴ ഭാഗത്തേക്ക് നീന്തുകയായിരുന്ന ഇദ്ദേഹം ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാനായി പുറകെ തോണിയിൽ ആളുകൾ പോയെങ്കിലും ആഴത്തിലേക്ക് താഴ്ന്ന്പോ കുകയായിരുന്നു.
    ഉടൻരക്ഷാപ്രവർത്തകരെത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
ഇവിടങ്ങളിലേക്ക് കാഴ്ചക്കാരായി എത്തുന്നവർ രക്ഷാപ്രവർത്തനത്തിന് പ്രയാസം സൃഷ്ടിക്കുന്നതായി പോപ്പുലർ ന്യൂസിനെ അറിയിച്ചു. വാഹനങ്ങളുമായി എത്തുന്നവർ അവരുടെ വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് രക്ഷ പ്രവർത്തനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് പ്രയാസം സൃഷിടിക്കുന്നുണ്ട്. ആയതിനാൽ എല്ലാവരും ഇത്തരം സാഹചര്യങ്ങളിൽ ആർക്കും പ്രയാസം നേരിടാൻ ഇടവരുത്താതെ സ്വയം സമൂഹത്തിന് കാവലാളാകുക.


Post a Comment

0 Comments