Flash News

6/recent/ticker-posts

കൊലപാതകം,സംഘര്‍ഷം:ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ,കൊലപാതകക്കേസുകളില്‍ അന്വേഷണം ഊര്‍ജിതം

Views


കർണാടക: സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ തുടരുന്നു. കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ രാത്രി കൊല്ലപ്പെട്ട ഫാസിലിന്‍റെ സംസ്കാരം ഇന്ന് സൂറത്കലിൽ നടക്കും.

അതേസമയം ഫാസിലിന്‍റെ കൊലപാതക കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറയുന്നു. സ്വന്തം കടയുടെ മുന്നിൽ വച്ചാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ഫാസിലിനെ വെട്ടിക്കൊന്നത്. സൂറത്കലിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാൾ മരിച്ചു. ഇയാൾ എസ് ഡി പി ഐ പ്രവർത്തകനാണെന്നാണ് സൂചന




Post a Comment

0 Comments