Flash News

6/recent/ticker-posts

പരീക്ഷക്കിടെ കുരങ്ങന്‍ ഉത്തക്കടലാസിൽ മൂത്രമൊഴിച്ചു: പരീക്ഷ വീണ്ടും നടത്തണമെന്ന് പ്ലസ് വൺ വിദ്യാര്‍ഥിനി

Views
പരീക്ഷക്കിടെ കുരങ്ങന്‍ ഉത്തക്കടലാസിൽ മൂത്രമൊഴിച്ചു: പരീക്ഷ വീണ്ടും നടത്തണമെന്ന് പ്ലസ് വൺ വിദ്യാര്‍ഥിനി

മലപ്പുറം: പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ കുരങ്ങന്‍ ഉത്തര പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ഥിനി രംഗത്ത്. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷിഫ്‌ല കെ.ടിക്കാണ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്.  കഴിഞ്ഞ മാസം 24 ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷക്കിടെയാണ് സംഭവം.

ഷിഫ്‌ല പറയുന്നതിങ്ങനെ....

'ഞാന്‍ ഹാളില്‍ ഏറ്റവും പിറകിലെ ബെഞ്ചിലാണ് ഇരുന്നത്. ക്ലാസിലുണ്ടായിരുന്ന ടീച്ചര്‍ മൊബൈലില്‍ എന്തോ എടുക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മുകളില്‍ കുരങ്ങനെ കണ്ടത്. പെട്ടെന്ന് എന്‍റെ ഉത്തര കടലാസിലേക്ക് അത് മൂത്രമൊഴിച്ചു.


Post a Comment

0 Comments