Flash News

6/recent/ticker-posts

ഡൽഹിയിലും മങ്കിപോക്സ്; വിദേശത്ത് പോയിട്ടില്ലാത്ത യുവാവിന് രോഗം

Views
ന്യൂഡൽഹി : ഡൽഹിയിൽ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മുപ്പത്തിനാലുകാരന് യാതൊരു വിദേശയാത്രാ ചരിത്രവുമില്ല. ഹിമാചൽ പ്രദേശിലെ മണാലിയിൽ അടുത്തിടെ ഒരു വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച ബാക്കി മൂന്നു പേർ കേരളത്തിലാണ്.

ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇയാൾ. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെ മൂന്നു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് ആയി.

കേരളത്തിൽ രോഗം സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാൾ യുഎഇയിൽനിന്നും ബാക്കി രണ്ടു പേർ ദുബായിൽനിന്നും. മങ്കിപോക്സ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഇതിനെ നേരിടാൻ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 74 രാജ്യങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തി.


Post a Comment

0 Comments