Flash News

6/recent/ticker-posts

കാലിക്കറ്റ് സർവക ലാശാലയിൽ നിന്ന് വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി

Views
കാലിക്കറ്റ് സർവക ലാശാലയിൽ നിന്ന് വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി. മഞ്ചേരി എച്ച്.എം. കോളേജ് ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജിയിലെ ഇരുപത് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസാണ് കാണാതായത്. ബി.എസ്.സി. സെക്കോളേജിയിൽ ആറാം സെമസ്റ്റർ പേപ്പർ പോസിറ്റീവ് സൈക്കോളജിയുടെ ഉത്തരക്കടലാസുകളാണ് സർവകലാശാല പരീക്ഷാ ഭവനില്‍ നിന്ന്‌ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ ആറിന് കഴിഞ്ഞതാണ് പരീക്ഷ.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണർ, മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവർക്ക് വിദ്യാർഥികൾ പരാതി നല്‍കി. ഉപരിപഠനത്തിനുള്ള അവസരം പലതും ഇവര്‍ക്ക് നഷ്ടമായി. കണ്ണൂര്‍, കേരള സര്‍വകലാശാലകളുടെ പി.ജി. രജിസ്‌ട്രേഷനും അവസരവുമാണ്ഇതിനോടകം പൂർത്തിയായത്. കാണാതായഉത്തരക്കടലാസുകള്‍ക്കായി പരിശോധന തുടരുകയാണെന്നാണ് അധികൃതരുടെവിശദീകരണം. അടുത്ത ആഴ്ച ആരംഭി ക്കാനിരിക്കുന്ന കാലിക്കറ്റ് സർവകലാശാല പി.ജി. പ്രവേശന നടപടികള്‍ക്ക് മുമ്പ് നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.


Post a Comment

0 Comments