Flash News

6/recent/ticker-posts

+1 പ്രവേനം ; അപേക്ഷാ തീയതി വ്യാഴാഴ്ച വരെ നീട്ടണമെന്ന് ഹൈക്കോടതി

Views

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന സമയം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പ്രവേശന നടപടികൾ നീട്ടിനൽകാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തള്ളി. കോടതി ഇടപെടലിനെ തുടർന്ന് പ്ലസ് വൺ അപേക്ഷാ സമർപ്പണം ബുധനാഴ്ച വരെ തുടരും. 

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഇപ്പോഴും http://admission.dge@kerala.gov.in ഏകജാലക പോർട്ടൽ വഴി
ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 
ഇന്നായിരുന്നു അവസാന തീയതി എങ്കിലും കോടതി നിർദേശം വന്നതിന്റെ തുടർന്ന് അപേക്ഷ സമർപ്പണം തുടരും. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി അവസരം നൽകുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. 

തീയതി നീട്ടിനൽകിയതോടെ
ജൂലൈ21ന് നടക്കാനിരുന്ന ട്രയൽ അലോട്ട്‌മെന്റും 27ന് നടക്കാനിരുന്ന ആദ്യഅലോട്ട്മെന്റും നീളും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി 2022 ആഗസ്ത് 11 ആണ് നിശ്ചയിച്ചിട്ടുള്ളത്.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനാണ് ശ്രമം.



Post a Comment

0 Comments