Flash News

6/recent/ticker-posts

പുളിക്കല്‍ കെട്ടിടം പൊളിഞ്ഞ് വീണ സംഭവം ; കെട്ടിടം പൊളിച്ചു മാറ്റി സുരക്ഷിതമാക്കണം, ഉടമസ്ഥർക്ക് പഞ്ചായത്ത് നോട്ടീസ്

Views

പുളിക്കൽ: പുളിക്കൽ അങ്ങാടിയിൽ കാലപ്പഴക്കമുള്ള ഇരുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീണത് സുരക്ഷാ വീഴ്‌ചയായി കണ്ടു പഞ്ചായത്ത് ഇടപെടൽ. സംഭവ ശേഷം പ്രസിഡന്റ് അടക്കം പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയില്ലെങ്കില്‍ വഴിയാത്രക്കാരായ കുട്ടികളടക്കമുള്ളവര്‍ക്ക് ഇത് വലിയ ഭീഷണിയാണെന്ന് വിലയിരുത്തി. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും അപകടമാം വിധമാണ് നിലവിൽ കെട്ടിടം.

ശിഷ്ട ഭാഗങ്ങൾ പൊളിച്ചു നീക്കി സുരക്ഷ ഉറപ്പുവരുത്താൻ പഞ്ചായത്ത് ഉടമസ്ഥർക്ക് നോട്ടീസ് നൽകി. അല്ലാത്ത പക്ഷം ഉണ്ടാകുന്ന മുഴുവൻ നഷ്ടങ്ങൾക്കും ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് രേഖാമൂലം അറിയിച്ചു. നോട്ടീസ് കെട്ടിടത്തിൽ പതിച്ചിട്ടുണ്ട്.

മഴക്ക് മുൻപേ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉൾപ്പെടെ മുറിച്ചു മാറ്റി സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയതാണ്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് ഇത്തരം വിപത്തുകൾക്ക് കാരണമാകുന്നത്.

പുളിക്കല്‍ - ആന്തിയൂർകുന്ന് റോഡില്‍ സിറ്റി ആശുപത്രിക്ക് എതിര്‍വശത്തുള്ള കെട്ടിടമാണ് ഇന്നലെ രാവിലെയാണ് രണ്ടുഘട്ടങ്ങളിലായി കെട്ടിടത്തിന്റെ പാതിഭാഗം തകര്‍ന്ന് ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് തകര്‍ന്ന് വീണത്.



Post a Comment

0 Comments