Flash News

6/recent/ticker-posts

ഹലോ? ഞാന്‍ ഷെയ്ഖ് ഹംദാനാണ്...ഗഫൂറിനെ വിസ്മയിപ്പിച്ച ആ ഫോണ്‍വിളി

Views
ഹലോ? ഞാൻ ഷെയ്ഖ് ഹംദാനാണ്...

ഞായറാഴ്ച പാകിസ്ഥാൻ പ്രവാസി അബ്ദുൾ ഗഫൂർ അബ്ദുൾ ഹക്കീമിനെ വിളിച്ച ദുബായ് കിരീടാവകാശിയുടെ ആദ്യ വാക്കുകളാണിത്. തലാബത്ത് ഡെലിവറി റൈഡറായ അബ്ദുൾ ഗഫൂർ, തിരക്കേറിയ ട്രാഫിക് ജംഗ്ഷനിൽനിന്ന് വീണുകിടക്കുന്ന രണ്ട് കോൺക്രീറ്റ് ഇഷ്ടികകൾ നീക്കം ചെയ്യുന്ന ദൃശ്യം ആരോ പകർത്തി ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെ വീപരിവേഷം കിട്ടിയ അബ്ദുൽ ഗഫൂറാണിത്.

വീഡിയോ വൈറലാകുകയും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു, നല്ല സമരിയാക്കാരനെ തിരിച്ചറിയാൻ തന്റെ ദശലക്ഷക്കണക്കിന് സോഷ്യൽ മീഡിയ അനുയായികളിൽനിന്ന് അദ്ദേഹം സഹായം തേടി.




അൽഖൂസിലെ ട്രാഫിക് ജംഗ്ഷനിൽ അബ്ദുൾ ഗഫൂർ തന്റെ ബൈക്ക് നിർത്തി രണ്ട് കനത്ത കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്യാൻ ഓടിയതെങ്ങനെയെന്ന് മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല, ശൈഖ് ഹംദാന്റെ കോൾ ലഭിച്ച നിമിഷങ്ങളെക്കുറിച്ച് അബ്ദുൾ ഗഫൂർ പറഞ്ഞു. കോൾ വന്നപ്പോൾ ഡെലിവറിക്ക് വേണ്ടി പുറത്തായിരുന്നു. 'ഞാൻ ചെയ്തതിന് ദുബായ് കിരീടാവകാശി എന്നോട് നന്ദി പറഞ്ഞു. താൻ ഇപ്പോൾ രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാലുടൻ എന്നെ കാണാമെന്നും വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

2 Comments

  1. മനസ്സിന്റെ ഔന്നത്യം കൂടുംതോറും ഏറ്റവും താഴെക്കിടയിലുള്ളവരോടുള്ള കരുതൽ വർദ്ധിച്ചു കൊണ്ടേയിരിക്കും . അതാണ്‌ നല്ല ഭരണാധികാരികളുടെ ലക്ഷണം . ഷെയ്ഖ് . ഹംദാൻ ബിൻ മുഹമ്മദ്‌ അൽ മകതൂമിന് ദൈവം ദീർഘായുസ്സ് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു .

    ReplyDelete
  2. മനസ്സിന്റെ ഔന്നത്യം കൂടുംതോറും ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരോടുള്ള കരുതൽ വർദ്ധിച്ചു കൊണ്ടേയിരിക്കും . അതാണ്‌ നല്ല ഭരണാധികാരികളുടെ ലക്ഷണം . ഷെയ്ഖ് . ഹംദാൻ ബിൻ മുഹമ്മദ്‌ അൽ മകതൂമിന് ദൈവം ദീർഘായുസ്സ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു .

    ReplyDelete