Flash News

6/recent/ticker-posts

റേഷൻകടകൾ മുഖംമാറി കേരള സ്റ്റോറാകും

Views
ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍​ക്ക് എ​​​ടി​​​എ​​​മ്മി​​​ല്‍നി​​​ന്നു പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഇ​​​നി ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല.​ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്ക് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളും സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന സി​​​വി​​​ല്‍ സ​​​പ്‌​​​ളൈ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളും തേ​​​ടി അ​​​ല​​​യേ​​​ണ്ട​​​തി​​​ല്ല.

എ​​​ല്ലാം ഇ​​​നി കൈ​​​യെ​​​ത്തും ദൂ​​​ര​​​ത്ത് എ​​​ത്തു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ള്‍ മൈ​​​ക്രോ എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളും മി​​​നി സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി മാ​​​റു​​​ന്ന​​​തോ​​​ടെ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​നി വി​​​ളി​​​പ്പാ​​​ട​​​ക​​​ലെ എ​​​ത്തി​​​ച്ചേ​​​രും.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​യി​​​രം റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളാ​​​ണു വ്യ​​​ത്യ​​​സ്ത​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ഖം മി​​​നു​​​ക്കു​​​ന്ന​​​ത്. പൈ​​​ല​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഒ​​​രോ ജി​​​ല്ല​​​യി​​​ലും അ​​​ഞ്ചു റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നു ക​​​ണ്ടാ​​​ല്‍ മ​​​റ്റു റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും. 300 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളാ​​​ണു മൈ​​​ക്രോ എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളും മി​​​നി സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി മാ​​​റു​​​ന്ന​​​ത്.

ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ ബാ​​​ങ്കു​​​ക​​​ളോ എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളോ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളോ മാ​​​വേ​​​ലി സ്‌​​​റ്റോ​​​റു​​​ക​​​ളോ പാ​​​ടി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ​അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ റേ​​​ഷ​​​ന്‍ ക​​​ട​​​യു​​​ട​​​മ ഒ​​​രു​​​ക്ക​​​ണം.

റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ല്‍ റേ​​​ഷ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ വി​​​ര​​​ല​​​ട​​​യാ​​​ളം വ​​​യ്ക്കു​​​ന്ന ഇ-​​​പോ​​​സ് മെ​​​ഷി​​​ന്‍ മൈ​​​ക്രോ എ​​​ടി​​​എം മെ​​​ഷീ​​​നാ​​​ക്കി മാ​​​റ്റും. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച്‌ 5000 രൂ​​​പ വ​​​രെ ഒ​​​രു ദി​​​വ​​​സം പി​​​ന്‍​വ​​​ലി​​​ക്കാം.

ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ്, ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ്, ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള സ്മാ​​​ര്‍​ട്ട് റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും കാ​​​ര്‍​ഡു​​​ക​​​ള്‍ പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാം. മി​​​നി സ്‌​​​റ്റേ​​​റ്റ്‌​​​മെ​​​ന്‍റും ല​​​ഭി​​​ക്കും. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലെ ബാ​​​ല​​​ന്‍​സ് തു​​​ക​​​യും അ​​​റി​​​യാ​​​ന്‍ സാ​​​ധി​​​ക്കും. ​ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ത​​​യ​​​റാ​​​ക്കി​​​വ​​​രു​​​ന്ന​​​തേ​​​യു​​​ള്ളു.

റേ​​​ഷ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മേ സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ് സ​​​ബ്‌​​​സി​​​ഡി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന 13 ഇ​​​നം ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ മി​​​നി സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റാ​​​യി മാ​​​റു​​​ന്ന റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും. മി​​​ല്‍​മ​​​യു​​​ടെ പാ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും ഇ​​​വി​​​ടെ​​നി​​​ന്നു വാ​​​ങ്ങാ​​​ന്‍ സാ​​​ധി​​​ക്കും.

അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള സ്‌​​​റ്റോ​​​ര്‍ എ​​​ന്നു പേ​​​രി​​​ടു​​​ന്ന ക​​​ട​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും. നി​​​ല​​​വി​​​ല്‍ അ​​​ക്ഷ​​​യ​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ഈ​​​ടാ​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ അ​​​തി​​​നു സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജ് ന​​​ല്‍​ക​​​ണം. ഇ​​​ത്ത​​​രം ക​​​ട​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളെ ജോ​​​ലി​​​ക്കു​​വ​​​യ്ക്കാ​​​നും വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു​​​ണ്ട്.

റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ള്‍ ജ​​​ന​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന​​​തോ​​​ടെ നാ​​​ട്ടി​​​ന്‍​പു​​​റ​​​ങ്ങ​​​ളി​​​ല്‍ പു​​​തി​​​യ ഉ​​​ണ​​​ര്‍​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ-​​​പോ​​​സ് മെ​​​ഷി​​​ന്‍ രാ​​​ജ്യ​​​ത്ത് ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ള്‍ എ​​​ല്ലാ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളും മൈ​​​ക്രോ എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ കേ​​​ന്ദ്ര നി​​​ര്‍​ദേ​​​ശം ന​​​ട​​​പ്പാ​​ക്കു​​​ന്ന ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റു​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു.



Post a Comment

0 Comments