Flash News

6/recent/ticker-posts

പറപ്പൂർ എരുമപ്പുഴ കുളം നാശത്തിലേക്ക്; നാടിന്റെ ഈ അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനാരുണ്ട്..?!

Views വേങ്ങര : പറപ്പൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട എരുമപ്പുഴ കുളം സ്വകാര്യ വ്യക്തി പൊതുകുളമാക്കുന്നതിനു വേണ്ടി പഞ്ചായത്തിന്  വിട്ടുകൊടുക്കുകയും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഗ്രാമ പഞ്ചായത്ത്‌ ഫണ്ട്‌ വെച്ച് കൊണ്ട് നല്ല രീതിയിൽ നവീകരിക്കുകയും പുനർ നിർമിക്കുകയും ചെയ്തിട്ടുള്ള ഈ കുളം മഴക്കാലത്തെങ്കിലും  നാട്ടിലുള്ളവർക്ക് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം നടത്തുവാൻ വേണ്ടി നീന്താനും അതോടൊപ്പം വിദ്യാർഥികൾക്കും മറ്റുള്ളവർക്കും നീന്തൽ പഠിക്കുവാനും സാധ്യമാവുന്ന കുളമാണിത്.


 കാലങ്ങളായി ഈ കുളം ചപ്പുചവറുകളും പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു നിൽക്കാറാണ് പതിവ്. കഴിഞ്ഞ വർഷം പുഴച്ചാലിലുള്ള ഒരു ക്ലബ്‌ ഇത് വൃത്തിയാക്കുകയും ആ വാർത്ത പോപ്പുലർ ന്യൂസ് പുറത്ത് വിടുകയും ചെയ്തിരുന്നു. 

ഇപ്പോൾ ഇതിന്റെ അവസ്ഥ വളരെയധികം   മോശമാണെന്ന് പറങ്ങോടത്ത് മുസ്തഫ പോപ്പുലർ ന്യൂസിനോട് പറഞ്ഞു . നാട്ടിലുള്ള അധികാരികളും  മറ്റ് ക്ലബ്‌ ഭാരവാഹികളും ഈ കുളത്തിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി നവീകരിക്കാനും ശുചികരിക്കാനും മുന്നിട്ടിറങ്ങേണ്ടതാണ്.

ഇതിലൂടെ  നാട്ടിലുള്ള വിദ്യാർഥികൾക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ സഹായകമാവുകയും നീന്തൽ അറിയാത്തതിന്റെ പേരിൽ സംഭവിക്കുന്ന അപകടങ്ങളിൽ നിന്നും നാട്ടിലെ കുരുന്നുകളെ രക്ഷിക്കാനും സാധിക്കും.


Post a Comment

0 Comments