Flash News

6/recent/ticker-posts

ആമ്പൽ സൗന്ദര്യമണിഞ്ഞ് ചെറുമുക്ക് ഗ്രാമം

Views
തിരൂരങ്ങാടി: മഴക്കാലം ആഘോഷിക്കാനും നീന്തല്‍ പഠിക്കാനുമായി സന്ദര്‍ശകരുടെ തിരക്കാണ് ചെറുമുക്ക് ആമ്ബല്‍ പാടം,ചുള്ളിപ്പാറ സമൂസ കുളം എന്നിവടങ്ങളില്‍. കനത്ത മഴയില്‍ ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന ചെറുമുക്ക് ആമ്പല്‍ പാടം, ചെറുമുക്ക് ആദൃക്കാട്, ചുള്ളിപ്പാറ സമൂസ കുളം എന്നിവടങ്ങളിലേക്ക് ഫോട്ടോ എടുക്കാനും വയലില്‍ കുളിക്കാനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലില്‍ നിന്നായി നിരവധിപേരാണ് കുടുംബസമേതമെത്തുന്നത്. കുറച്ചു ദിവസമായി തിമിര്‍ത്ത് പെയ്ത മഴയില്‍ ഏക്കറക്കണക്കിന് വരുന്ന ആമ്പല്‍ പാടം നിറഞ്ഞു കവിഞ്ഞിരുന്നു. ചെറുമുക്ക് ആദൃക്കാട് ഭാഗത്ത് വയലിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന പാത പ്രകൃതിമനോഹരമാണ്. റോഡിന്റെ ഇരു സൈഡുകളില്‍ ഇരുമ്ബിന്റെ കൈവരിയും റോഡിന്റെ ഇരുവശങ്ങളില്‍ ഇന്റര്‍ലോക്കും പതിച്ചതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ചെറുമുക്ക് വയല്‍ പ്രദേശത്ത് എല്ലാവര്‍ഷവും ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ പ്രക്യതി ഭംഗി ആസ്വദിക്കുന്നതിനും പ്രഭാത സവാരി നടത്തുന്നതിനായി എല്ലാദിവസവും നിരവധി പേരെത്താറുണ്ട്.


Post a Comment

0 Comments