Flash News

6/recent/ticker-posts

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു; നിരീക്ഷിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

Views
ജനീവ: ഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ബിഎ.2.75 എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്. പുതിയ വകഭേദത്തെ നിരീക്ഷിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടതെന്നും പിന്നീട് മറ്റു 10 രാജ്യങ്ങളിൽ കൂടി ഇവ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. യൂറോപ്പിലും അമേരിക്കയിലും BA.4, BA.5 എന്നി തരംഗങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയിലാണ് BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. BA.2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപവകഭേദത്തിന്റെ ആവിർഭാവം ഇന്ത്യയിൽ നിന്ന് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.


Post a Comment

0 Comments